ഇരുട്ടത്ത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയ സംഭവം; മഹാരാജാസ് കോളജിലെ പരീക്ഷ റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2022 06:59 PM |
Last Updated: 12th April 2022 06:59 PM | A+A A- |

മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച നടത്തിയ പരീക്ഷകള്‍ റദ്ദാക്കി. വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന ഗവേണര്‍ണിങ് കൗണ്‍സില്‍ വിലയിരുത്തി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണു വിവാദമായത്. ഇരുട്ടു വീണ ക്ലാസ് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്നലെ രാവിലെ മുതല്‍ കോളജില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളു കൂടിയായതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായി. ഇതോടെയാണ് വിദ്യാര്‍ഥികള്‍ വെളിച്ചത്തിനായി മൊബൈല്‍ ഫോണിനെ ആശ്രയിച്ചത്.
സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരീക്ഷ കണ്‍ട്രോളര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു
ഈ വാര്‍ത്ത കൂടി വായിക്കാം ഇനി ഒരേ സമയം രണ്ടു ഡിഗ്രി കോഴ്‌സുകള്‍ പഠിക്കാം; പുതിയ പരിഷ്‌കാരവുമായി യുജിസി
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ