ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 12:41 PM  |  

Last Updated: 13th April 2022 12:41 PM  |   A+A-   |  

shamal_mandal

ശ്യാമള്‍ മണ്ഡല്‍

 

തിരുവനന്തപുരം: ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് അലി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ നേപ്പാള്‍ സ്വദേശി ദുര്‍ഗ ജെഗ് ബഹദൂര്‍ ഒളിവിലാണ്. 

കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. 2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്യാമളിനെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് മുഹമ്മദ് അലി. കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്.

പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും ദുര്‍ഹ ബഹദൂറും ചേര്‍ന്ന് വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിഐയുടെ കണ്ടെത്തലും ഇതായിരുന്നു.

ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിര്‍ണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദാലിയാണ് ശ്യാമളിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊല്ലത്ത് പാമ്പു പിടിത്തക്കാരനെ മൂര്‍ഖന്‍ കടിച്ചു, കടിയേറ്റിട്ടും പിടിത്തം വിട്ടില്ല; യുവാവ് ആശുപത്രിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ