വിഷു,ഈസ്റ്റര്‍ തിരക്ക്; ചെന്നൈയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 08:50 PM  |  

Last Updated: 13th April 2022 08:50 PM  |   A+A-   |  

ksrtc_swift_bus

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഉദ്ഘാടനം/എക്‌സ്പ്രസ് ഫോട്ടോ

 

തിരുവനന്തപുരം: തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി. വിഷു-ഈസ്റ്റര്‍ ദിനങ്ങളിലെ തിരക്ക് പ്രമാണിച്ചാണ് രണ്ട് സെപ്ഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. 17ന് വൈകിട്ട് 6.30നും 7.30നുമാണ് സര്‍വീസുകള്‍. 

6.30ന്റെ സര്‍വീസ് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് സേലം വഴിയാണ്. ടിക്കറ്റ് നിരക്ക് 2181 രൂപ. ഏഴരയ്ക്കുള്ള സര്‍വീസ് നാഗര്‍കോവില്‍, മധുര വഴിയാണ്. ടിക്കറ്റ് നിരക്ക് 1953 രൂപ. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എസി സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുക. മടക്ക സര്‍വീസ് ചെന്നൈയില്‍ നിന്നു 18ന് വൈകിട്ട് 6.30നും 7.30നും ഉണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കാം കെ സ്വിഫ്റ്റ് അപകടം: ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു, ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍ 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ