അന്ത്യ അത്താഴ സ്മരണയില്‍ വിശ്വാസികള്‍; ഇന്ന് പെസഹാ വ്യാഴം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 06:47 AM |
Last Updated: 14th April 2022 06:47 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹാ വ്യാഴ കര്‍മങ്ങളും നടക്കും. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ രാവിലെ ഏഴിന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷക്കും കുര്‍ബാനക്കും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ നേതൃത്വം നല്‍കും.
അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കിയാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. ദുഃഖവെള്ളിയോടനുബന്ധിച്ച് നാളെ, ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കലും നടക്കും.
ഈ വാർത്ത വായിക്കാം രാത്രി ഭാര്യയേയും കുഞ്ഞിനെയും തിരക്കിയിറങ്ങി; ജീപ്പോടിക്കവെ കുഴഞ്ഞുവീണു, യുവാവിന്റെ രക്ഷകയായി സുരഭി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ