തൃശൂര്‍: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസില്‍ കടത്തിയ കഞ്ചാവ് പിടികൂടി. യാത്രക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി അനോവറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മുത്തങ്ങ ചെക്പോസ്റ്റില്‍ വെച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതി. 800 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഉത്സവ സീസണ് പരിഗണിച്ച് നടത്തിയ കര്‍ശന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുത്തത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ