ടിവിയുടെ വയര്‍ ഊരി മാറ്റുന്നതിനിടെ അപകടം; പാലക്കാട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 01:02 PM |
Last Updated: 14th April 2022 01:02 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര്‍ ഷോക്കേറ്റു മരിച്ചു. ടിവിയുടെ വയര്‍ ഊരി മാറ്റുന്നതിനിടെ മുണ്ടൂരില്‍ കയറം കോടം രമേഷ് (63) ഷോക്കേറ്റു മരിച്ചു.
വൈദ്യുത പോസ്റ്റിലെ സ്‌റ്റേ വയറില്‍നിന്ന് ഷോക്കേറ്റു ചികിത്സയിലായിരുന്ന 75കാരിയുടെ മരണമാണ് രണ്ടാമത്തേത്. മേലാര്‍ കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ഇവര്‍ക്കു ഷോക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
ഈ വാർത്ത കൂടി വായിക്കൂ
സ്വിഫ്റ്റ് ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; വണ്ടി നിര്‍ത്താതെ പോയി; അറിഞ്ഞില്ലെന്ന് ഡ്രൈവര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ