ഇന്നും നാളെയും അവധി; ബാങ്കുകളും റേഷന്‍ കടകളും പ്രവര്‍ത്തിക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 08:17 AM  |  

Last Updated: 14th April 2022 08:27 AM  |   A+A-   |  

Holiday today

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി. അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പതിവു പോലെ പ്രവര്‍ത്തിക്കും. 

കൃഷി ഓഫീസുകള്‍ പ്രവര്‍ത്തിക്കും

അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടു. മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് നടപടി. കൃഷിഭൂമിയില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സത്വര നടപടികള്‍ വകുപ്പിന്റെ എഞ്ചിനിയറിങ് വിഭാഗവും ജില്ലാ കൃഷി ഓഫീസറും ചേര്‍ന്ന് സ്വീകരിക്കണം. ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം, ജലവിഭവ വകുപ്പ്,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരം കാണമണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഈ വാർത്ത വായിക്കാം സംസ്ഥാനത്ത് ഇന്നും മഴ തുടരും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വെള്ളിയാഴ്ചയോടെ മഴ കുറഞ്ഞേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ