പാലക്കാട്, കാസര്‍കോട് ജില്ലകളിലെ കിണര്‍ നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വേണം; സര്‍ക്കാര്‍ വിജ്ഞാപനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 09:51 AM |
Last Updated: 14th April 2022 09:52 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ കിണര്‍ നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഈ ജില്ലകളില്‍ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നു.
ഈ പ്രദേശങ്ങളില്‍ കിണര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ഇനി നിര്‍ബന്ധമാണ്. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോര്‍ഡും സംയുക്തമായി പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം.
അമിത ചൂഷണ വിഭാഗത്തില്‍ ഈ പ്രദേശങ്ങള്‍
അമിത ചൂഷണ വിഭാഗം, ഗുരുതരം എന്നീ വിഭാഗങ്ങളായാണ് ഭൂജല വിഭവ നിര്‍ണയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ തരംതിരിച്ചിരിക്കുന്നത്. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ എലപ്പുള്ളി, പൊല്‍പ്പള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റി എന്നിവയാണ്അ അമിത ചൂഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഗുരുതര വിഭാഗം
മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശേരി, കൊടുമ്പ്, കാസര്‍കോട് ബ്ലോക്കിലെ ബതിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധുര്‍, മൊഗ്രാല്‍-പുത്തൂര്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി എന്നിവയാണ് ഗുരുതര വിഭാഗത്തില്‍ വരുന്നത്.
ഈ വാർത്ത വായിക്കാം
രാത്രി ഭാര്യയേയും കുഞ്ഞിനെയും തിരക്കിയിറങ്ങി; ജീപ്പോടിക്കവെ കുഴഞ്ഞുവീണു, യുവാവിന്റെ രക്ഷകയായി സുരഭി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ