വിഷുവിന് വറുതി തന്നെ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 10:59 AM  |  

Last Updated: 14th April 2022 10:59 AM  |   A+A-   |  

ksrtc_aituc_protest

ശമ്പളം വൈകുന്നതില്‍ എഐടിയുസി യൂണിയന്‍ അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നു

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിഷുവിനും ശമ്പളം ലഭിക്കില്ല. ധനവകുപ്പ് ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. പണം കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ എത്തിയില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ ശമ്പളവിതരണം വൈകും. 

അനുവദിച്ച മുപ്പത് കോടി തികയില്ലെന്നും ശമ്പളം മൊത്തമായി വിതരണം ചെയ്യാന്‍ 80 കോടി വേണ്ടിവരുമെന്നും നേരത്തെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞിരുന്നു. 

അതേസമയം, ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇടത് തൊഴിലാളി യൂണിയനുകള്‍ ഇന്നുമുതല്‍ സമരം ആരംഭിച്ചു. സിഐടിയു ഇന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും.

കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലാണ് സിഐടിയു നിരാഹാര സമരം. എഐടിയുസി, എല്ലാ യൂണിറ്റുകളിലും പ്രതിഷേധ പരിപാടി നടത്തുമെന്ന് അറിയിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് തൊഴിലാളികള്‍ ജോലിക്കെത്തുക. വിഷുവിന് മുമ്പ് ശമ്പള വിതരണം മുഴുവന്‍പേര്‍ക്കും നടത്താത്ത പക്ഷം, ഏപ്രില്‍ 16 മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരണവും പണിമുടക്കുമുള്‍പ്പെടെ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും എഐടിയുസി അറിയിച്ചു. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്താന്‍ സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ വാർത്ത വായിക്കാം സ്വിഫ്റ്റ് ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; വണ്ടി നിര്‍ത്താതെ പോയി; അറിഞ്ഞില്ലെന്ന് ഡ്രൈവര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ