ടാങ്കർ ലോറിയിൽ കടത്താൻ ശ്രമം; പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 06:49 PM  |  

Last Updated: 15th April 2022 06:49 PM  |   A+A-   |  

Cannabis seized

പ്രതീകാത്മക ചിത്രം

 

കൊച്ചി: പെരുമ്പാവൂരില്‍ ടാങ്കർ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 300 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കഞ്ചാവ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ശെല്‍വനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

എവിടെ നിന്നാണ്, ആര്‍ക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഈ വാർത്ത വായിക്കാം

ചെയ്സിങിനിടെ ഓവർടേക്ക് ചെയ്തു; കാർ പൊലീസ് ജീപ്പിൽ ഇടിച്ചു; ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ