പാലക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 07:09 AM  |  

Last Updated: 15th April 2022 08:28 AM  |   A+A-   |  

POLICE

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കോട്ടായി ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് കോട്ടായി പൊലീസ് പറയുന്നത്. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .

ഈ വാർത്ത കൂടി വായിക്കൂ

ടി എന്‍ സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി; ഡ്രൈവര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കാനും അനുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ