തിരുവനന്തപുരം: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാവുമെന്ന് പ്രവചനം. ഇന്നലെ പുറത്തിറക്കിയ ആദ്യ മണ്‍സൂണ്‍ പ്രവചനത്തിലാണ് കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ കുറയാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് നല്ല മഴ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രളയസമാന സാഹചര്യം ഇക്കുറി ആവര്‍ത്തിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തുടക്കത്തില്‍ മഴ ശക്തമായിരിക്കുമെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില കുറയ്ക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ സജീവമാകുന്നതോടെ കേരളത്തില്‍ മഴ കുറയുകയും മഹാരാഷ്ട്രയിലും മറ്റും വര്‍ധിക്കുകയും ചെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ