ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 09:12 AM  |  

Last Updated: 15th April 2022 09:12 AM  |   A+A-   |  

good_friday

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ  ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. 

ദേവാലയങ്ങളില്‍ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.

ദുഃഖ വെള്ളി പ്രമാണിച്ച് മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. ക്രിസ്തുദേവന്റെ അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്നലെ പെസഹ ആചരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണര്‍ന്ന് മലയാളികള്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ