പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 02:07 PM  |  

Last Updated: 16th April 2022 02:15 PM  |   A+A-   |  

PALAKKAD_RSS_LEADER

ടെലിവിഷൻ ദൃശ്യം

 

പാലക്കാട്; പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പാലക്കാട് ന​ഗരത്തിലെ മേലാമുറിയിലെ കടയിൽ കയറിയാണ് ശ്രീനിവാസനെ ആക്രമിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ആക്രമണത്തിൽ ശ്രീനിവാസന് തലയ്ക്കും നെറ്റിയിലും ഉൾപ്പടെ സാരമായി പരുക്കേറ്റിരുന്നു. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിക്കുകയായിരുന്നു. വാൾ ഉപയോ​ഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ഈ വാർത്ത വായിക്കാം

ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ