എന്ത് ചര്‍ച്ച നടത്താനാണ്?; സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍

കേരള പൊലീസിന്റെ സഹായം പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


പാലക്കാട്: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച പാലക്കാടു വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നു ബിജെപി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മതഭീകരസംഘടനയാണ് പോപ്പുലര്‍ ഫ്ര്ണ്ട്. അവരുമായി മേശയ്ക്കപ്പുറമിരുന്ന എന്ത് ചര്‍ച്ച നടത്താനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കേരള പൊലീസിന്റെ സഹായം പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു സുരേന്ദ്രന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുപോലുള്ള സംഭവമാണ് പാലക്കാടും ഉണ്ടായത്.

ശക്തമായ പൊലീസ് കാവല്‍ ഉണ്ടെന്നു പറഞ്ഞ്, വിവിധ സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രകോപനപരമായ പ്രകടനങ്ങള്‍ പൊലീസ് കണ്ടില്ലെന്നു നടിച്ചു. ശ്രീനിവാസന്‍ കൊല്ലപ്പെട്ട സ്ഥലം നേരത്തേ വര്‍ഗീയ സംഘര്‍ഷം ഉണ്ടായിരുന്ന ഇടമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആയുധ പരിശീലനം ലഭിച്ച ക്രിമിനലുകള്‍ റോന്ത് ചുറ്റിയിട്ടും പൊലീസ് ഒന്നും ചെയ്തില്ല സുരേന്ദ്രന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com