കൽപ്പറ്റയിൽ തെരുവു നായയുടെ ആക്രമണം; 30 പേർക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 10:06 PM  |  

Last Updated: 17th April 2022 10:06 PM  |   A+A-   |  

stray dogs attacks in kalpatta

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: വയനാട്ടിൽ മുപ്പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കൽപ്പറ്റയിലാണ് തെരുവു നായ്ക്കളുടെ ആക്രമണം.

നഗരത്തിലെ എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് ഭാഗത്താണ് വൈകീട്ട് അക്രമണമുണ്ടായത്. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ മുണ്ടേരിയില്‍ ഒരു വീട്ടില്‍ കയറി തെരുവ് പട്ടി കുട്ടിയെ ആക്രമിച്ചു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതുവരെ നായയെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിട്ടില്ല.

ഈ വാർത്ത വായിക്കാം

പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്ത സംഭവം: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ