സ്കൂൾ വിദ്യാർഥിനി 12-ാം നിലയിൽ നിന്ന് വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 07:19 AM  |  

Last Updated: 17th April 2022 07:19 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കോട്ടയം: ഫ്ലാറ്റിന്റെ 12–ാം നിലയിൽനിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ (15) ആണ് മരിച്ചത്. 10–ാം ക്ലാസ് വിദ്യാർഥിനിയാണ്. 

ഇന്നലെ രാത്രി 10നാണ് സംഭവം. ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കൺട്രോൾ റൂം പൊലീസ് എത്തി റെയയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ