കണ്ണൂരില്‍ അജ്ഞാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 05:30 PM  |  

Last Updated: 18th April 2022 05:30 PM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: താഴെ ചൊവ്വയില്‍ അജ്ഞാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. രാവിലെ ഒന്‍പതരയോടെ,  റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു സംഭവം.പാളത്തിന് സമീപം നിന്നിരുന്നയാള്‍ ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഇയാളെ തിരിച്ചരിയാന്‍ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ