ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 26 കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 08:25 PM  |  

Last Updated: 18th April 2022 08:25 PM  |   A+A-   |  

sooraj_tvm

അറസ്റ്റിലായ സൂരജ്/ ചിത്രം കേരളാ പൊലീസ്‌

 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കടകംപള്ളി അണമുഖം ഒരുവാതില്‍ക്കോട്ട സ്വദേശി സൂരജ് (26) ആണ് അറസ്റ്റിലായത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡനം നടത്തിയശേഷം ഒളിവില്‍ കഴിയുകയായിരുന്നു.

തിരുവനന്തപുരം പേട്ട പൊലീസ് ആണ് സൂരജിനെ പിടികൂടിയത്. പ്രതിയെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.

എസിപി ഡികെ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ്, എസ്‌ഐമാരായ രതീഷ്, സുനില്‍. സിപിഒമാരായ വിനോദ്, ഷമ്മി, രാജറാം, രഞ്ജിത്ത്, അനില്‍,അന്‍സാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സൂരജിനെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത വായിക്കാം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തു; അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ടിഡിഎഫ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ