ചാല ബോയ്‌സ് സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും; കൂടുതല്‍ മിക്‌സഡ് സ്‌കൂളുകള്‍ അനുവദിക്കുമെന്ന് മന്ത്രി

സ്‌കൂള്‍ അധികൃതര്‍ ബോയ്‌സ് സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മറ്റൊരു മിക്‌സഡ് സ്‌കൂള്‍ കൂടി. ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് മിക്‌സഡ് ആക്കുന്നത്.

പിടിഎ യോഗത്തിലെ യോജിച്ച തീരുമാനപ്രകാരം സ്‌കൂള്‍ അധികൃതര്‍ ബോയ്‌സ് സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം എടുത്തത്.

സ്‌കൂള്‍ അധികൃതരും പിടിഎയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച തീരുമാനമെടുത്താല്‍ സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂള്‍ ആക്കുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ മിക്‌സഡ് സ്‌കൂളുകള്‍ ഉണ്ടാകുന്നത് ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മികച്ച സാഹചര്യമൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com