ബാലചന്ദ്രകുമാറില്‍ നിന്നും ഭീഷണി; പീഡന പരാതിയില്‍ അറസ്റ്റില്ല; ഡിജിപിക്ക് പരാതി നല്‍കി യുവതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2022 07:24 PM |
Last Updated: 20th April 2022 07:24 PM | A+A A- |

ബാലചന്ദ്രകുമാര്‍
കൊച്ചി: പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനും ബാലചന്ദ്രകുമാറിനുമെതിരേ പൊലീസ് മേധാവിക്ക് പരാതിയുമായി യുവതി. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിക്കാണ് യുവതി പരാതി നല്‍കിയത്.
പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതുമാണ്
ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും അത് കോടതി പരിഗണിച്ചിട്ടില്ല. മാത്രമല്ല ബാലചന്ദ്രകുമാര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുന്നുമുണ്ട്. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംവിധായകനില്‍ നിന്നും ഭീഷണിയുണ്ട്. കേസില്‍ നിന്നും പിന്‍മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ വാര്‍ത്ത വായിക്കാം
വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ