തിരുവനന്തപുരത്ത് ലഹരി സംഘത്തിന്റെ ആക്രമണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 20th April 2022 09:20 PM |
Last Updated: 20th April 2022 09:20 PM | A+A A- |

പരിക്കേറ്റ അനില്‍കുമാര്‍/ടെലിവിഷന്‍ ദൃശ്യം
തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് വീടിനു മുന്നില്‍ നില്‍ക്കുന്ന സമയത്താണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. വീടിന്റെ പരിസരത്തുനിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് തടഞ്ഞതാണ് കാരണമെന്നാണ് പരാതി. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ ആറുവയസ്സുകാരിയെ ഒരുവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ