കാട്ടനശല്യം രൂക്ഷം, കൃഷി നശിച്ചു; വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2022 07:16 AM |
Last Updated: 21st April 2022 07:55 AM | A+A A- |

പ്രതീകാത്മക ചിത്രം
മാനന്തവാടി: കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്നു കർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ വി രാജേഷ് (35) ആണു ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെയോടെയാണ് രാജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാജേഷ് വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. ബുധനാഴ്ച രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്. ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങിയാണ് കൃഷി നടത്തിയിരുന്നത്.
കൃഷി നശിച്ചതോടെ വലിയ കടബാധ്യതയിലേക്ക് വീണു. വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറയുന്നു.
ഈ വാര്‍ത്ത വായിക്കാം
11കാരനെ കാണാതായി, മലകയറിയെന്ന് അഭ്യൂഹം; തെരഞ്ഞ് പോയ ആളെ പാമ്പ് കടിച്ചു, ഒടുവില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ