'കുഞ്ഞാലിക്കുട്ടി കിങ് മേക്കര്‍'; ലീഗിനെ ക്ഷണിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: ഇ പി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2022 12:23 PM |
Last Updated: 21st April 2022 12:23 PM | A+A A- |

ഇപി ജയരാജന്‍/ഫയല്‍
തിരുവനന്തപുരം: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിലെ കിങ് മേക്കര്‍ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റിലും വിജയത്തിന് അടവുനയം സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
കേരളത്തിലെ ഇടതുമുന്നണി കൂടുതല്‍ പിന്തുണയുള്ള മുന്നണിയായി ശക്തിപ്പെടും. ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ടോയെന്ന് കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫ് ഭദ്രമാണെന്നും ഭിന്നതകളുള്ളത് എല്‍ഡിഎഫിലാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അലങ്കോലമാകാന്‍ പോകുന്നത് ഇടത് മുന്നണിയാണ്. യുഡിഎഫിനെ കുറിച്ച് ഒരു ടെന്‍ഷനും ഇ പി ജയരാജന് വേണ്ട.
സിപിഐയ്ക്ക് എതിരായി ഡിവൈഎഫ്‌ഐ പ്രമേയം പാസാക്കുന്നു, മന്ത്രി കൃഷ്ണന്‍കുട്ടിക്ക് എതിരെ സിഐടിയു രംഗത്തുവരുന്നു. ഇ പി ജരയാജന്‍ ആദ്യം എല്‍ഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'കെ കരുണാകരന്‍ ആരംഭിച്ച പാരമ്പര്യം; ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്തവരോട് എന്തുപറയാന്‍'; കെ വി തോമസിന് മറുപടിയുമായി വി ഡി സതീശന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ