മകളുടെ പിറന്നാള്‍ ദിനത്തില്‍ ലോട്ടറി എടുത്തു; അച്ഛന് 70ലക്ഷം രൂപയുടെ ഭാഗ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 05:02 PM  |  

Last Updated: 21st April 2022 05:02 PM  |   A+A-   |  

akshaya lottery

ഷാജഹാന്‍

 

പാലക്കാട്: മകളുടെ പിറന്നാള്‍ ദിനത്തില്‍ എടുത്ത ഭാഗ്യക്കുറിയിലൂടെ അച്ഛന്‍ ലക്ഷപ്രഭു. 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്ക് ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച് ഷാജഹാനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 

തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയാണ് ഷാജഹാന്‍. കൃഷ്ണന്‍ എന്ന ലോട്ടറി കച്ചവടക്കാരനില്‍ നിന്ന്  എട്ട് ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്. ഇതില്‍ AC 410281 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 

വല്ലപ്പോഴും ഭാഗ്യപരീക്ഷണം നടത്താറുള്ള ഷാജഹാന് മുമ്പ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്.മകള്‍ സിയയുടെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ