'ബൃന്ദ കാരാട്ടിനും ഹനന്‍ മൊള്ളയ്ക്കും അഭിവാദ്യങ്ങള്‍'; പ്രശംസിച്ച് പിണറായി

വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഉയരുന്ന പ്രതിരോധത്തിനു ഈ പോരാട്ടം കൂടുതല്‍ ഊര്‍ജ്ജം പകരും
ബൃന്ദ കാരാട്ട് ജഹാംഗിര്‍പുരിയില്‍
ബൃന്ദ കാരാട്ട് ജഹാംഗിര്‍പുരിയില്‍

തിരുവനന്തപുരം: ഡല്‍ഹി ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലിന് എതിരായ ഇടപെടലില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ അഴിച്ചു വിട്ട അക്രമത്തെ ചങ്കൂറ്റത്തോടെ പ്രതിരോധിച്ച സഖാക്കള്‍ക്കും നേതൃത്വം നല്‍കിയ ബൃന്ദ കാരാട്ടിനും ഹനന്‍ മൊള്ളയ്ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

'അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടി എക്കാലവും ധീരതയോടെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ അഴിച്ചു വിട്ട അക്രമത്തെ ചങ്കൂറ്റത്തോടെ പ്രതിരോധിച്ച സിപിഐഎം സഖാക്കള്‍ക്കും നേതൃത്വം നല്‍കിയ സഖാവ് ബൃന്ദ കാരാട്ടിനും സഖാവ് ഹനന്‍ മൊള്ളയ്ക്കും അഭിവാദ്യങ്ങള്‍. വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഉയരുന്ന പ്രതിരോധത്തിനു ഈ പോരാട്ടം കൂടുതല്‍ ഊര്‍ജ്ജം പകരും. കൂടുതല്‍ കരുത്തോടെ ഒരുമയോടെ നീതിയ്ക്കും തുല്യതയ്ക്കുമായി നിലയുറപ്പിക്കാന്‍ പ്രചോദനമാകും'- മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.

സുപ്രീം കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയതിനു ശേഷവും മുനിസിപ്പാലിറ്റി അധികൃതര്‍ ഇടിച്ചു നിരത്തല്‍ തുടര്‍ന്നപ്പോള്‍ ജഹാംഗിര്‍പുരിയില്‍ എത്തിയ ബൃന്ദ തടയാന്‍ ശ്രമിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com