68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു; പട്ടിക ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 07:49 AM  |  

Last Updated: 22nd April 2022 07:49 AM  |   A+A-   |  

liquor policy

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ തുറക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചില്ല.

പുതുതായി ആരംഭിക്കുന്ന മദ്യശാലകള്‍: തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2 എന്നിങ്ങനെയാണ്.

ഈ വാർത്ത വായിക്കാം

ക്വാറി ഉടമകളിൽ നിന്ന് പണം പിരിച്ചു; കാസർകോട് ഡപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ