കൈകഴുകാന്‍ പുറത്തിറങ്ങി; എട്ട് വയസ്സുകാരന്‍ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ചനിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 02:22 PM |
Last Updated: 22nd April 2022 02:22 PM | A+A A- |

ആകര്‍ഷ്
തൃശൂര്‍: മറ്റത്തൂര്‍ കുന്നില്‍ മൂന്നാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. എട്ട് വയസ്സുകാരനായ ആകര്‍ഷിനെ വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. നിഷ -പ്രകാശ് ദമ്പതികളുടെ ഏകമകനായ ആകര്‍ഷ് കൊടകര എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയതായിരുന്നു ആകര്‍ഷ്. കൈകഴുകാന്‍ പോയ കുട്ടി തിരിച്ച് വരുന്നത് കാണാതെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ എര്‍ത്ത് കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. പഴയവീടായതിനാല്‍ തന്നെ മണ്‍ചുമരില്‍ ആണിയടിച്ച നിലയിലായിരുന്നു എര്‍ത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. സംഭവത്തില്‍ കൊടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനിയറുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
50 ദശലക്ഷം റിയാല്‍ ദയാധനം വേണമെന്ന് തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ