തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഈ മാസം 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം; വോട്ടെടുപ്പ് മെയ് 17 ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 02:20 PM  |  

Last Updated: 22nd April 2022 02:20 PM  |   A+A-   |  

voters list

ഫയല്‍ ചിത്രം


 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഈ മാസം 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമര്‍പ്പിക്കേണ്ടത്.  പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെ പത്രിക നല്‍കാം. 

പത്രികകളുടെ സൂക്ഷ്മ പരിശോധന 28ന് നടക്കും. 30 വരെ പത്രിക പിന്‍വലിക്കാം. സപ്ലിമെന്ററി വോട്ടര്‍പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും. മെയ് 17 നാണ് വോട്ടെടുപ്പ്.  രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. വോട്ടെണ്ണല്‍ മെയ് 18 ന് രാവിലെ 10ന് ആരംഭിക്കും.

വോട്ടെടുപ്പിനായി 94 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പരിശീലനം ഉടന്‍ ആരംഭിക്കും. 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഴുവൻ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ; ഐഎൽജിഎംഎസ് സംവിധാനം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ