മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 09:57 PM  |  

Last Updated: 22nd April 2022 09:57 PM  |   A+A-   |  

bank

ഫോട്ടോ: സോഷ്യൽ മീഡിയ

 

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ആരോപണവിധേയനായ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ജോഷ്വ മാത്യുവിനെയാണ് ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത്. 

ബാങ്കിലെ ഓഡിറ്റിങ്ങില്‍ ഇയാള്‍ 3.94 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സെക്രട്ടറിയെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഈ വാർത്ത വായിക്കാം

നാവ് മുറിഞ്ഞ് രക്തം വന്നു; മില്‍മയുടെ പാല്‍ പേഡയില്‍ കുപ്പിച്ചില്ല്; പരാതി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ