അനധികൃത ക്വാറി ഖനനം: താമരശ്ശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴ, 23.50ലക്ഷം രൂപ അടക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 09:23 AM  |  

Last Updated: 23rd April 2022 09:23 AM  |   A+A-   |  

illegal_mining

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പള്ളിയുടെ പേരിലുള്ള ഭൂമിയിലെ ക്വാറിയിൽ അനധികൃത ഖനനം നടത്തിയതിന് വികാരിക്കും ബിഷപ്പിനും പിഴ. കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി വികാരി  മാത്യു തകടിയേലിനും താമരശ്ശേരി ബിഷപ് റെമിജിയോസ് പോൾ ഇഞ്ചനാനിയലിനും ആണ് പിഴയിട്ടത്. 23,48,013 രൂപ പിഴയും 5000 രൂപ കോമ്പൗണ്ടിങ് ഫീസും ഉൾപ്പെടെ 23,53,013 രൂപയാണ് ജില്ല ജിയോളജിസ്റ്റ് നിർദേശിച്ച പിഴ. ഈ മാസം 30നകം പിഴയടക്കണം. 

പള്ളിയുടെ പേരിലുള്ള സ്ഥലത്തെ ക്വാറിയിലായിരുന്നു ഖനനം.2002 മുതൽ 2010 വരെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം നടത്തിയിരുന്നു. ക്വാറിക്ക് അനുമതിയുണ്ടെങ്കിലും സർക്കാറിലേക്ക്  3200 ഘനമീറ്റർ കല്ലിന് മാത്രമാണ് റോയൽറ്റി അടച്ചത്. 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികം പൊട്ടിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. കാത്തലിക് ലേമെൻ അസോസിയേഷൻ സെക്രട്ടറി എം എൽ ജോർജ്, വിൻസൻറ് മാത്യു എന്നിവർ നൽകിയ ഹർജിയിൽ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ജിയോളജി വകുപ്പിന്റെ നടപടി.  

ഹർജിയിലാണ് ആവശ്യമായ നടപടി സ്വീകരിക്കാൻ ജനുവരി 25നാണ് ഹൈകോടതി ഉത്തരവിട്ടത്. പള്ളികളുടെ മൊത്തം ചുമതലക്കാരൻ എന്ന നിലയിലാണ് ബിഷപ്പിനും പിഴയിട്ടത്.

ഈ വാര്‍ത്ത വായിക്കാം

കാൽമുട്ടിൽ കഠിനമായ വേദന; മാർപാപ്പ ചികിത്സയിൽ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ