കാര്‍ഗോ വഴി പാഴ്‌സല്‍; ഇറച്ചിമുറിക്കുന്ന യന്ത്രത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം; നെടുമ്പാശേരിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 10:07 AM  |  

Last Updated: 24th April 2022 10:35 AM  |   A+A-   |  

gold smuggling

പ്രതീകാത്മകചിത്രം

 

കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ
സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പാഴ്‌സലായി കാര്‍ഗോയിലെത്തിയ യന്ത്രം കസ്റ്റംസ് പിടികൂടുകയായിരുന്നു.

തൃക്കാക്കര സ്വദേശി സിറാജുദ്ദീന്‍ ആണ് പാഴ്‌സല്‍ ഇറക്കുമതി ചെയ്തത്. ഇയാളുടെ ഡ്രൈവറെ കസ്റ്റംസ് പിടികൂടി. 

അതേസമയം, കരിപ്പൂര്‍ വിമാനത്തവാളത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 851 ഗ്രാം പൊലീസ്  സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കൊട്ടോണ്ടി തുറക്കല്‍ സ്വദേശി മുഹമ്മദ് ആസീഫാണ് പിടിയിലായത്. 

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 21ാം യാത്രക്കാരനില്‍ നിന്നാണ് പൊലീസ് തുടര്‍ച്ചയായി സ്വര്‍ണം പിടികൂടുന്നത്.