ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്ന് ആരെയും അയച്ചിട്ടില്ല; ആപ്പിന് ആരോ ആപ്പ് വച്ചതാണെന്ന് ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 01:34 PM  |  

Last Updated: 24th April 2022 01:34 PM  |   A+A-   |  

sivankutty

മന്ത്രി ശിവൻകുട്ടി

 

തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാഭ്യാസസമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശനം നടത്തിയെന്ന വാദം തെറ്റെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എഎപി എംഎല്‍എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും വി ശിവന്‍കുട്ടി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞായിരുന്നു ശിവന്‍കുട്ടിയുടെ സമൂഹമാധ്യമത്തിലെ പരിഹാസം.