കവി ബിനോയ് റാഫേൽ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 05:12 PM |
Last Updated: 24th April 2022 05:12 PM | A+A A- |

ബിനോയ് റാഫേല്‍
തൃശൂർ: കവിയും ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ സീനിയര്‍ ഇകെബി ഓപ്പറേറ്ററുമായ കുറ്റുമുക്ക് തേക്കാനത്ത് റപ്പായിയുടെ മകന്‍ ബിനോയ് റാഫേല്‍ അന്തരിച്ചു. 46 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് ചേറൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍.
ഭാര്യ: ടെസി (അധ്യാപിക, മറ്റം സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് സ്‌കൂള്‍). മക്കള്‍: അനബല്‍( പ്ലസ്ടു വിദ്യാര്‍ഥിനി ദേവമാതാ സ്‌കൂള്‍), അമാന്‍ഡ(പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവമാതാ സ്‌കൂള്‍). അച്ഛന്‍: റപ്പായി(റിട്ട. ജീവനക്കാരന്‍, കെഎസ്എഫ്ഇ, തൃശൂര്‍). അമ്മ: ത്രേസ്യ. സഹോദരി: ബിനി.