പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 02:38 PM  |  

Last Updated: 24th April 2022 02:38 PM  |   A+A-   |  

Sadiqali Shihab Thangal

സാദിഖലി ശിഹാബ് തങ്ങള്‍ / ഫെയ്സ്ബുക്ക്

 

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ ചെയര്‍മാനായും എംഡിയുമായി തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 

ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടര്‍ന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഇതിന് പിന്നാലെയാണ്, പാര്‍ട്ടി മുഖപത്രത്തിന്റെ ചുമതലയും സാദിഖലി ഏറ്റെടുക്കുന്നത്.  

ചന്ദ്രിക മലപ്പുറം ഗവേണിങ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയെയാണ് പുതിയ സ്ഥാനം ലഭിക്കുന്നത്. യോഗത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പുറമെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍ വഹാബ് എംപി, കെപിഎ മജീദ് എംഎല്‍എ, അഡ്വ. പിഎംഎ സലാം, വികെ ഇബ്രാഹീം കുഞ്ഞ്, പിഎംഎ സമീര്‍ എന്നിവര്‍ പങ്കെടുത്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ