ഒമ്പതാം ക്ലാസിൽ ഈ വർഷം സേ പരീക്ഷ; മേയ് പത്തിനകം നടത്താൻ നിർദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 11:34 AM  |  

Last Updated: 24th April 2022 11:34 AM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഒമ്പതിൽ നിന്ന് പത്താം ക്ലാസിലേക്ക് പ്രവേശനത്തിന് അർഹതലഭിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും. സ്‌കൂൾതലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി മേയ് പത്തിനകം പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. വാർഷികപരീക്ഷ എഴുതാനാകാത്ത കുട്ടികൾക്കും അവസരം ലഭിക്കും. 

വാർഷികപരീക്ഷ എഴുതാനാകാത്തവരുടെ ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു മുൻവർഷങ്ങളിൽ ചെയ്തിരുന്നത്. ഈ വർഷം കോവിഡ് വ്യാപനം മൂലം  ടേം പരീക്ഷകൾ നടത്താതിരുന്നതിനാലാണ് സേ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. 

ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ നടപടികൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും സ്‌കൂളുകൾക്ക് നിർദേശം നൽകി. 

ഈ വാര്‍ത്ത വായിക്കാം

ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം‌ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ