ബസിൽ അമ്മയുടെ കൈയിൽ ഇരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th April 2022 12:06 PM |
Last Updated: 25th April 2022 12:06 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ആറ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാത്രിയാണ് തൃശൂർ - കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു.
സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കൈയിൽ ഇരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
ഈ വാർത്ത വായിക്കാം
ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ