തൃശൂര്‍ പൂരത്തിരക്കിലേക്ക്; ആവേശത്തിനു തുടക്കമിട്ട് പാറമേക്കാവിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മം
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th April 2022 01:53 PM |
Last Updated: 25th April 2022 01:53 PM | A+A A- |

പാറമേക്കാവിന്റെ പന്തല്‍ കാല്‍നാട്ടുന്നു
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആരവമിട്ട് സ്വരാജ് റൗണ്ടില്‍ പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പന്തല്‍ കാല്‍ നാട്ട് കര്‍മ്മം. പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ നിര്‍മിക്കുന്ന പന്തലിന്റെ കാല്‍ നാട്ട് ആണ് ഇന്ന് നടന്നത്.
രാവിലെ എട്ടരയ്ക്ക് പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തി കാരെക്കാട്ട് രാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഭൂമി പൂജയ്ക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും ചേര്‍ന്നാണ് പന്തലിന് കാല്‍ നാട്ടിയത്.
തിരുവമ്പാടി വിഭാഗം നിര്‍മിക്കുന്ന പന്തലുകളുടെ കാല്‍നാട്ട് 28ന് നടക്കും. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകള്‍ നിര്‍മിക്കുക. തൃശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മിക്കുക. ഇന്നലെ മന്ത്രിമാരുടെ സാനിധ്യത്തില്‍ നടന്ന യോഗത്തില്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിച്ചതോടെ ദേവസ്വങ്ങളും സജീവമായി.
രണ്ടാഴ്ച മാത്രമുള്ള പൂരത്തിനുള്ള ഒരുക്കങ്ങളിലേയ്ക്ക് ദേവസ്വങ്ങളും തട്ടകങ്ങളും കടന്നുകഴിഞ്ഞു. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ അടച്ചിടലിനു ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പൂരപ്രേമികള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
പുഴയനുഭവം; ബിനു എം പള്ളിപ്പാട് ഓര്‍ത്തെടുത്ത നാട്ടുചിത്രങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ