വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായി; കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 08:47 PM  |  

Last Updated: 25th April 2022 08:47 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കുപ്പപ്പുറം ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പോഞ്ഞിക്കര സ്വദേശി ആരോമല്‍ (22)ആണ് മരിച്ചത്. ശിക്കാരവള്ളത്തില്‍ സഞ്ചാരികള്‍ക്കൊപ്പം പോയതായിരുന്നു. 

വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ആരോമലിനെ കുറച്ചുമാറി കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ആലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കാം ആറിന്റെ മധ്യഭാഗത്തേയ്ക്ക് നീന്തി; എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ