ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക, ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി; വിശദീകരണം തേടി ഗവര്‍ണര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 06:20 PM  |  

Last Updated: 25th April 2022 06:20 PM  |   A+A-   |  

governor Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി. ബിഎസ് സി ഇലക്ട്രോണിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് വീഴ്ച സംഭവിച്ചത്. റദ്ദാക്കിയ പരീക്ഷ മേയ് മൂന്നിന് നടത്താനാണ് സര്‍വകലാശാല തീരുമാനം.

അതിനിടെ കണ്ണൂര്‍, കേരള സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സംഭവത്തെ കുറിച്ച് വൈസ് ചാന്‍സലര്‍മാരോടാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടിയത്. 

ഫെബ്രുവരിയില്‍ കേരള സര്‍വകലാശാല നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ് ഇലക്ട്രോണിക്‌സ് പരീക്ഷയിലാണ് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരമായി ഉത്തരസൂചിക ലഭിച്ചത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഭവിച്ച അബന്ധം പുറത്തുവന്നത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്നനാണ് വിവരം. 

ഏപ്രില്‍ 21,22 തീയതികളില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. 2020ല്‍ നടന്ന പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഇത്തവണയും ആവര്‍ത്തിച്ചത് എന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

ഈ വാർത്ത വായിക്കാം

ആറിന്റെ മധ്യഭാഗത്തേയ്ക്ക് നീന്തി; എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ