കാര്‍പെന്റര്‍ ജോലിയുടെ മറവില്‍ തോക്ക് നിര്‍മാണം; രണ്ടുപേര്‍ അറസ്റ്റില്‍

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരശുമുട്ടിലെ അസിമിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് തോക്ക് നിര്‍മാണം കണ്ടെത്തിയത്
പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍
പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍
Published on
Updated on

തിരുവനന്തപുരം: വെഞ്ഞാറമൂട് കാര്‍പെന്റര്‍ ജോലിയുടെ മറവില്‍ തോക്ക് നിര്‍മിച്ച രണ്ടു പേര്‍ അറസ്റ്റില്‍. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയില്‍ എഎസ് മന്‍സില്‍ അസിം (42), ആര്യനാട് ലാലി ഭവനില്‍ സുരേന്ദ്രന്‍ (63) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരശുമുട്ടിലെ അസിമിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് തോക്ക് നിര്‍മാണം കണ്ടെത്തിയത്.

ഗണ്‍ പൗഡര്‍, 9 എംഎം പിസ്റ്റള്‍, പഴയ റിവോള്‍വര്‍, 7.62 എംഎംഎസ്എല്‍ആര്‍ പോലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടികൂടി. വ്യവസായിക അടിസ്ഥാനത്തിലാണോ നിര്‍മാണം എന്നു കൂടുതല്‍ അന്വേഷണത്തിലേ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com