അന്യായ തടങ്കലില്‍ ഭീഷണിപ്പെടുത്തി; പ്രൊഫസറുടെ ഹര്‍ജിയില്‍ എ എ റഹിമിന് അറസ്റ്റ് വാറണ്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 03:25 PM  |  

Last Updated: 26th April 2022 03:25 PM  |   A+A-   |  

rahim

എ എ റഹിം/ ഫയൽ

 

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നല്‍കിയ ഹര്‍ജിയില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ എ റഹിമിനു അറസ്റ്റ് വാറന്റ്. എസ്എഫ്‌ഐ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 

കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്‍മേല്‍ റഹിമിന് സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ടു ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.

ഈ വാർത്ത വായിക്കാം

അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ