'മറ്റു പാര്‍ട്ടികളെ പകര്‍ത്താന്‍ നോക്കരുത്'; പ്രായപരിധി മാനദണ്ഡം: സിപിഐയില്‍ ഭിന്നത, വിമര്‍ശനവുമായി കെ കെ ശിവരാമന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 08:34 PM  |  

Last Updated: 26th April 2022 08:34 PM  |   A+A-   |  

k_k_sivaraman

കെ കെ ശിവരാമന്‍/ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി  മാനദണ്ഡം കര്‍ശനമായി നടപ്പാക്കാനുള്ള നീക്കത്തില്‍ സിപിഐയില്‍ ഭിന്നത. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പുമായി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തി. പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തതാണ് പുതിയ പരിഷ്‌കാരം എന്നാണ് വിമര്‍ശനം. മറ്റു പാര്‍ട്ടികളെ പകര്‍ത്താന്‍ സിപിഐ ശ്രമിക്കരുത് എന്നും വിമര്‍ശനമുയര്‍ന്നു. 

കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. 

എക്സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം കെവി തോമസിന് സിപിഎം അഭയം നല്‍കും; കോണ്‍ഗ്രസ് പുറത്താക്കിയാല്‍ വഴിയാധാരമാകില്ല; കോടിയേരി  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ