ശ്രീനിവാസന്‍ വധം: കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ആള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 10:21 AM  |  

Last Updated: 26th April 2022 10:21 AM  |   A+A-   |  

srinivasan

ഫയല്‍ ചിത്രം

 

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. പാലക്കാട് സ്വദേശി റിഷില്‍ ആണ് അറസ്റ്റിലായത്. ഇയാളാണ് കൊല്ലേണ്ട ആര്‍എസ്എസ് പ്രാദേശിക നേതാക്കളുടെ പട്ടിക തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

മൂന്നു പേരുടെ പട്ടികയാണ് റിഷില്‍ തയ്യാറാക്കിയത്. ഈ പട്ടികയില്‍ ശ്രീനിവാസനും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.  എന്നാല്‍ കൊലപ്പെടുത്താനുള്ള സാഹചര്യം ഒത്തുകിട്ടാതിരുന്നതാണ് മറ്റുള്ളവരെ ഒഴിവാക്കാന്‍ കാരണമെന്നും പൊലീസ് സൂചിപ്പിച്ചു. 

പ്രതികള്‍ മറ്റു രണ്ടുപേരെ കൂടി ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറേയും വ്യക്തമാക്കിയിരുന്നു.  ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശ്രീനിവാസനെ കടയില്‍ കയറി വെട്ടിയ യുവാവും വാഹനമോടിച്ച മറ്റൊരു വ്യക്തിയുമാണ് പിടിയിലായത്. കഴിഞ്ഞദിവസം, പട്ടാമ്പിയിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. 

ഈ വാർത്ത വായിക്കാം

ശ്രീനിവാസൻ വധം; രണ്ട് പേർ കൂടി പിടിയിൽ; കടയിൽ കയറി വെട്ടിയ യുവാവ് കസ്റ്റഡിയിലെന്ന് സൂചന

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ