സിബിഎസ്ഇ 'സേ'- രണ്ട് ടേമും എഴുതാത്ത വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് പരിഗണിക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 09:22 AM |
Last Updated: 26th April 2022 09:22 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രണ്ട് ടേം പരീക്ഷകളും എഴുതാത്ത വിദ്യാർത്ഥികളെ കമ്പാർട്ട്മെന്റ് (സേ) പരീക്ഷയ്ക്ക് പരിഗണിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഇവർ ഒരു വർഷം കൂടി അതേ ക്ലാസിൽ പഠിക്കേണ്ടി വരും. ഏതെങ്കിലും ഒരു ടേമിൽ പരീക്ഷ എഴുതിയവർക്ക് അവയിലൊന്നിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് ലഭിക്കുകയെന്നും തിങ്കളാഴ്ച നടന്ന വെബിനാറിൽ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.
പത്താം ക്ലാസിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഏഴ് ദിവസത്തിന്റെ സമയ പരിധിയിലാണ് നടത്തുക. പന്ത്രണ്ടാം ക്ലാസിലെ എല്ലാ കമ്പാർട്ട്മെന്റ് പരീക്ഷകളും ഒറ്റ ദിവസം നടത്തും. മൂന്നിലധികം വിഷയങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകാത്തവരെയും യോഗ്യതാ മാർക്ക് നേടാത്തവരെയും എസെൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തും.
കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണയത്തിലൂടെ ഫലപ്രഖ്യാപനം നടത്തും.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ