കാര്‍പെന്റര്‍ ജോലിയുടെ മറവില്‍ തോക്ക് നിര്‍മാണം; രണ്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 10:16 PM  |  

Last Updated: 26th April 2022 10:20 PM  |   A+A-   |  

gun_2

പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍


 

തിരുവനന്തപുരം: വെഞ്ഞാറമൂട് കാര്‍പെന്റര്‍ ജോലിയുടെ മറവില്‍ തോക്ക് നിര്‍മിച്ച രണ്ടു പേര്‍ അറസ്റ്റില്‍. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയില്‍ എഎസ് മന്‍സില്‍ അസിം (42), ആര്യനാട് ലാലി ഭവനില്‍ സുരേന്ദ്രന്‍ (63) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരശുമുട്ടിലെ അസിമിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് തോക്ക് നിര്‍മാണം കണ്ടെത്തിയത്.

ഗണ്‍ പൗഡര്‍, 9 എംഎം പിസ്റ്റള്‍, പഴയ റിവോള്‍വര്‍, 7.62 എംഎംഎസ്എല്‍ആര്‍ പോലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടികൂടി. വ്യവസായിക അടിസ്ഥാനത്തിലാണോ നിര്‍മാണം എന്നു കൂടുതല്‍ അന്വേഷണത്തിലേ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം ബീഡി വാങ്ങാന്‍ പണം നല്‍കിയില്ല: യുവാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു, ഒരാള്‍കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ