ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ കൂടുതല്‍ തെളിവുകളുമായി അക്രമിക്കപ്പെട്ട നടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 08:47 PM  |  

Last Updated: 27th April 2022 08:47 PM  |   A+A-   |  

dileep

ദിലീപ് / ഫയല്‍

 


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി ആക്രമിക്കപ്പെട്ട നടി. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് നടി ബാര്‍ കൗണ്‍സിലിന് കൈമാറിയത്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ പുറത്തുവന്ന ശബ്ദരേഖകളാണ് ഇപ്പോള്‍ നടി ബാര്‍ കൗണ്‍സിലിനുമുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.

അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നുമാണു അതിജീവിതയുടെ പരാതി. അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചു എന്ന ആരോപണവും ഈ പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ ബാര്‍ കൗണ്‍സിലിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

 'സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം'; നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന് യുവതി; വിജയ് ബാബുവിനെതിരെ കേസ് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ