സില്‍വര്‍ ലൈനില്‍ ബദല്‍ സംവാദം: അലോക് വര്‍മയും ജോസഫ് സി മാത്യുവും പങ്കെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 12:32 PM  |  

Last Updated: 27th April 2022 12:38 PM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബദല്‍ സംവാദം സംഘടിപ്പിക്കുന്നു. ജനകീയ പ്രതിരോധ സമിതിയാണ് സംവാദം സംഘടിപ്പിക്കുന്നത്. മെയ് നാലിനാണ് സംവാദം. 

അലോക് വര്‍മ, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍, ഡോ. ആര്‍വിജി മേനോന്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ റെയില്‍ അധികൃതര്‍ എന്നിവരെയും സംവാദത്തിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകര്‍ സൂചിപ്പിച്ചു. 

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നാളെ കെ റെയില്‍ അധികൃതര്‍ സംവാദം സംഘടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സംവാദത്തില്‍ നിന്നും പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുണ്ടായിരുന്ന അലോക് വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പിന്മാറിയിട്ടുണ്ട്. ഡോ. ആര്‍വിജി മേനോന്‍ മാത്രമാണ് പാനലില്‍ അവശേഷിക്കുന്നത്. 

ഇതോടെ സംവാദത്തെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കാരണം വ്യക്തമാക്കാതെ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതാണ് സംവാദത്തെ വിവാദത്തിലാക്കിയത്. നാളെ രാവിലെ 11 ന് തിരുവനന്തപുരം താജ് വിവാന്തയിലാണ് സർക്കാർ സംഘടിപ്പിക്കുന്ന സംവാദം നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം
 

അലോക് കുമാര്‍ വര്‍മ പിന്മാറി; പങ്കെടുക്കില്ലെന്ന് ശ്രീധര്‍ രാധാകൃഷ്ണനും; സില്‍വര്‍ ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ