തലകറക്കത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് കുത്തിവയ്പ്പ്; 16കാരി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 09:20 AM  |  

Last Updated: 27th April 2022 09:22 AM  |   A+A-   |  

girl died in hospital paravur

പ്രതീകാത്മക ചിത്രം

 

കൊച്ചി; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. നോർത്ത് പറവൂർ മനക്കപ്പടി പുളിക്കപറമ്പിൽ സുധീറിന്റേയും ഷീനയുടേയും ഏക മകൾ അഞ്ജനയാണ് (16) മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാ​ഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണകാരണം എന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു. 

ഇന്നലെ രാവിലെ 9 മണിയോടെ അഞ്ജനയ്ക്ക് വീട്ടിൽ വച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുവന്നു. അസുഖം ഭേദമായതിനെ തുടർന്ന് മൂന്നു മണിയോടെ ഡിസ്ചാർജ് ചെയ്തു. അതിനു മുൻപാണ് ഒരു കുത്തിവയ്പ്പുകൂടി എടുത്തിരുന്നു. വീട്ടിൽ പോകാനായി അച്ഛന്റെ വാഹനത്തിൽ കയറുന്നതിനിടെ കുഴഞ്ഞുവീണു. ഉടനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അഞ്ചരയോടെ കുട്ടിയുടെ അവസ്ഥ മോശമായി. തുടർന്ന് ഐസിയു ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിൽ വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കരുമല്ലൂർ എഫ്എസിടിഎച്ച് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

 

പൊലീസ് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു പോയി; യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ