കേരള സര്‍വകലാശാല കലോത്സവം: മാര്‍ ഇവാനിയോസ് കോളജിന് കിരീടം
By സമകാലിക മലയാളം ഡെസ്ക് | Published: 27th April 2022 09:36 PM |
Last Updated: 27th April 2022 09:36 PM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
കൊല്ലം: കേരള സര്‍വകലാശാല കലോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിന് കിരീടം. ഒരു പോയിന്റ് വ്യത്യാസത്തില്‍ സ്വാതിതിരുനാള്‍ കോളജിനെ മറികടന്നു. യൂണിവേഴ്‌സിറ്റി കോളജാണ് മൂന്നാം സ്ഥാനത്ത്.
28 പോയിന്റ് നേടിയ ചേര്‍ത്തല എസ്എന്‍ കോളേജിലെ വിഷ്ണു എസ് ആണ് കലാപത്രിഭ. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജിലെ സോനാ സുനില്‍ കലാതിലകമായി. 35 പോയന്റോടെയാണ് സോനാ സുനില്‍ കലാതിലക പട്ടം നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം സംസ്ഥാനത്ത് വീണ്ടും ഷിഗല്ല; സ്ഥിരീകരിച്ചത് കോഴിക്കോട്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ